News,Events & Campaign
യുക്മ നഴ്‌സസ് ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടന്‍: യുക്മ നഴ്‌സസ് ഫോറം പുതിയ ഭാരവാഹികളെ യുക്മ ദേശീയ അധ്യക്ഷന്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍ പ്രഖ്യാപിച്ചു. 
 
 
പുതിയ ഭാരവാഹികളായി ഏബ്രഹാം ജോസ് (പ്രസിഡന്റ്), രാകേഷ് ശങ്കരന്‍, ഐറിസ് തോമസ് (വൈസ് പ്രസഡിന്റുമാര്‍), ബിജു പീറ്റര്‍ (ജനറല്‍ സെക്രട്ടറി), ബേബിച്ചന്‍ തോമസ്, സുമ സാജന്‍, അനീഷ് ജോര്‍ജ്, ജിജോ ഉണ്ണി, മോനി ഷിജോ (ജോ. സെക്രട്ടറിമാര്‍), ബിന്ദു സുരേഷ് (ട്രഷറര്‍), ജോം കെ. ജോര്‍ജ്, (ജോ. ട്രഷറര്‍), ബാല സജീവ്കുമാര്‍ (പിആര്‍ഒ), തമ്പി ജോസ് (ലീഗല്‍ സെല്‍ ചെയര്‍പേഴ്‌സണ്‍) എന്നിവരെയും ട്രെയിനിംഗ് കോഓര്‍ഡിനേറ്റര്‍മാരായി സാജന്‍ സത്യന്‍ (ലീഡ്‌സ്), ആന്‍സി തോമസ് (ലണ്ടന്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രേഖ കുര്യന്‍, മായ മാത്യു, ദേവാലന്‍ സഹദേവന്‍, ജയകുമാര്‍ നായര്‍, റോജിമോന്‍ വര്‍ഗീസ്, അജി മംഗലത്ത്, ബിനു മാനുവല്‍, ടോം കെ. മാത്യു, ഡാര്‍ സിസിലി സൈമണ്‍, ബിന്ദു സാജന്‍, ജിന്റോ ജോസഫ്, ബെറ്റി വര്‍ഗീസ് എന്നിവരെയും സ്‌റുഡന്റ് കോഓര്‍ഡിനേറ്ററായി ശില്‍പ്പ ഷാജിയെയും തെരഞ്ഞെടുത്തു.
 
ലിവര്‍പൂളില്‍ നടന്ന പ്രഥമ യുക്മ നഴ്‌സസ് ഫോറം കണ്‍വന്‍ഷന്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യുക്മ ദേശീയ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു. യോഗത്തില്‍ നഴ്‌സസ് ലീഗല്‍ സെല്‍ ചെയര്‍മനായി തമ്പി ജോസിനെ നിയമിച്ചു. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് രക്ഷാധികാരി ആയിരിക്കുന്ന കമ്മിറ്റിയില്‍ 25 ഓളം അംഗങ്ങളുണ്ട്. 
 
More News...
MEMBER SAYING
Nam Mauris in erat justo . Proin condimentum fermentum nunc. Etiam pharetra, erat sed fermentum feyugiat, velit mauris egestas quam, ut aliquam massa nisl quis neque. Nam nec tellus a odio tincidunt auctor a ormare odio
QUICK CONTACT